പുത്തൂർ: മാറനാട് വെസ്റ്റ് 4275 -ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും സ്കോളർഷിപ്പ് - പഠനോപകരണ വിതരണവും എൻ.എസ്.എസ് പ്രതിനിധിസഭാ മെമ്പർ എം. രാജീവ് കുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ. വിജയൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ. തുളസീധരൻ നായർ സ്വാഗതവും രാധാകൃഷ്ണപിള്ള നന്ദിയും പറഞ്ഞു. ആർ. വിനോദ് കുമാർ, ലീലാമണിഅമ്മ, ജയകൃഷ്ണൻ ആർ., സുരേഷ് കുമാർ, അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.