കൊട്ടിയം: കുടുംബ വീട്ടിൽ നിന്നു വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന സ്ത്രീ മിനിവാൻ ഇടിച്ച് മരിച്ചു. കണ്ണനല്ലൂർ കുരിശടിമുക്കിന് സമീപം തിരുവാതിരയിൽ രാജേന്ദ്രൻ നായരുടെ ഭാര്യ അജിതയാണ് (45) മരിച്ചത്.
ഇന്നലെ വൈകിട്ട് മൂന്നരയോടെ കണ്ണനല്ലൂർ മൈലക്കാട് റോഡിൽ കുരിശടി മുക്കിനടുത്തായിരുന്നു സംഭവം. മറ്റൊരു വാഹനത്തെ ഓവർ ടേക്ക് ചെയ്തു വന്ന മിനി വാൻ ഇവരെ ഇടിക്കുകയായിരുന്നു.കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാൻ ഡ്രൈവറെ കൊട്ടിയം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മക്കൾ: ആര്യ, വൈഷ്ണവ്.