എഴുകോൺ: തെങ്ങ് വീണ് വൈദ്യുതി ബന്ധം തകർന്നു. ഇന്നലെ ഉച്ചയ്ക്ക് 12ന് തൃപ്പിലഴികം മുതിരവിള (ചെക്കാലയിൽ) ജോയിയുടെ വീട്ടുവളപ്പിലെ തെങ്ങാണ് സമീപത്തെ വൈദ്യുത പോസ്റ്റിലേക്ക് വീണ് വൈദ്യുതി ബന്ധം തകർന്നത്. എഴുകോണിൽ നിന്ന് കെ.എസ്.ഇ.ബി ജീവനക്കാരെത്തി തെങ്ങ് വെട്ടിമാറ്റിയാണ് വൈദ്യുതബന്ധം പുനസ്ഥാപിച്ചത്.