karunagaranpilla-r-56
ആർ. കരുണാകരപിള്ള

പുത്തൂർ: ചെറുപൊയ്ക ശ്രീനിലയത്തിൽ ആർ.കരുണാകരപിള്ളയെ (56) മേഘാലയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. അവിടെ വിർഗോ സിമന്റസ് കമ്പനിയിലെ ചീഫ് ബർണറായിരുന്നു. ഇന്നലെ രാവിലെ പത്തരയോടെയാണ് ഇക്കാര്യം കമ്പനിയിൽ നിന്ന് ഫോണിലൂടെ വീട്ടുകാരെ അറിയിച്ചത്.കഴിഞ്ഞ ഓണത്തിന് വന്നു പോയ കരുണാകരൻ പിള്ള വീണ്ടും അവധിക്ക് നാട്ടിൽ വരാനിരിക്കുകയായിരുന്നു.ബന്ധുക്കൾ മേഘാലയിലേക്ക് തിരിച്ചു. ഭാര്യ: അംബികാദേവി.മകൻ: ശ്രീക്കുട്ടൻ