കരുനാഗപ്പള്ളി : കുലശേഖരപുരം പട്ടികജാതി സർവീസ് സഹകരണ സംഘത്തിന് സർക്കാരിൽ നിന്ന് പ്രവർത്തന മൂലധനമായി ലഭിച്ച മുട്ടക്കോഴി വളർത്തൽ കേന്ദ്രത്തിന്റെ ഉദ്ഘാടനം കരുനാഗപ്പള്ളി അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) എസ്. സന്തോഷ് കുമാർ ഭദ്രദീപം തെളിച്ച് നിർവഹിച്ചു. സഹകരണസംഘം പ്രസിഡന്റ് എൻ. രാജു നീലികുളത്തിന്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നീലികുളം സദാനന്ദൻ, സി.പി.എം കുലശേഖരപുരം നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. ഉണ്ണി, കുലശേഖരപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അശോകൻ കുറുങ്ങപ്പള്ളി, എം. രാജേഷ്, ആദിനാട് മജീദ്, പ്രസന്നകുമാരി, കെ. സരള, രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.