കൊല്ലം: സ്ത്രീകൾ വിദ്യാഭ്യാസവും സ്വാതന്ത്ര്യവും പോലെ തന്നെസാമ്പത്തിക ഉന്നമനം നേടണമെന്നും ഗുരുദേവൻ ഉപദേശിച്ചിരുന്നതായി എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ പറഞ്ഞു. . സ്ത്രീകളുടെ ഉന്നമനത്തിനായി കേരളീയ സമൂഹത്തിൽ നിറസാന്നിദ്ധ്യവും ചൈതന്യവും ആകാൻ വേണ്ടിയാണ് മൈക്രോ ഫൈനാൻസ് യൂണിറ്റുകൾ വ്യാപിപ്പിക്കുന്നത്. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ വനിതാ കോളേജ് സെമിനാർ ഹാളിൽ നടന്ന മൈക്രോ ഫൈനാൻസ് യൂണിറ്റുകളുടെ വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ യോഗം കൗൺസിലർ പി. സുന്ദരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഡോ. എസ്. സുലേഖ, സെക്രട്ടറി ഷീലാ നളിനാക്ഷൻ, ആനേപ്പിൽ എ.ഡി. രമേഷ്, അഡ്വ. ഷേണാജി, ഇരവിപുരം സജീവൻ, ഡോ. മേഴ്സി ബാലചന്ദ്രൻ, എം. സജീവ്, ഷാജി ദിവാകർ, ജെ. വിമലകുമാരി, രതിദേവി, സുലേഖ പ്രതാപൻ, ലതിക, ലാലി വിനോദിനി, ബിന്ധുരാജൻ, ഗീതാ സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.