sndp
ചാലിയക്കര ശാഖയിലെ പഠനോപകരണ വിതരണോദ്ഘാടനം എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ നിർവഹിക്കുന്നു

പുനലൂർ: ഗുരുദേവ സിദ്ധാന്തങ്ങൾ അനുസരിച്ചുള്ള വിദ്യാഭ്യാസത്തിലൂടെ ഉന്നത നിലവാരത്തിൽ എത്താൻ കുട്ടികൾ ശ്രമിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ പറഞ്ഞു. 5662-ാം നമ്പർ ചാലിയക്കര ശാഖയിലെ ഒന്നു മുതൽ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും കാഷ് അവാർഡും വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

ശാഖാ പ്രസിഡന്റ് ജി. ഗിരീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. തെന്മല പഞ്ചായത്ത് പ്രസിഡന്റും ശാഖാ കമ്മിറ്റി അംഗവുമായ ആർ. ലൈലജ മുഖ്യ പ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി ചെല്ലങ്കോട് സുഗതൻ, യൂണിയൻ പ്രതിനിധി രാജേന്ദ്രൻ, മുൻ ശാഖാ പ്രസിഡന്റ് ഉദയഭാനു, ശാഖാ കമ്മിറ്റി അംഗം സന്തോഷ്‌കുമാർ, വനിതാ സംഘം ശാഖാ സെക്രട്ടറി നിഷ തുടങ്ങിയവർ സംസാരിച്ചു.