minis

പുനലൂർ നഗരസഭ പ്രദേശങ്ങളിലെ മികച്ച വിദ്യാലയങ്ങളെയും വിദ്യാർത്ഥികളെയും ആദരിക്കുന്ന ചടങ്ങ് മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യുന്നു. കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, പുനലൂർ നഗരസഭ ചെയർമാൻ കെ. രാജശേഖരൻ തുടങ്ങിയവർ സമീപം

പുനലൂർ: പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളെ മികവുറ്റ സ്ഥാപനങ്ങളാക്കി മാറ്റാൻ സർക്കാരിന് കഴിഞ്ഞെന്ന് മന്ത്രി കെ. രാജു പറഞ്ഞു. പുനലൂർ നഗരസഭയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും സ്കൂളുകളെയും ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭയുടെ നിയന്ത്രണത്തിലുള്ള ഗവ. താലൂക്ക് ഹോമിയോ ആശുപത്രിയുടെ രണ്ടാമത്തെ നിലയുടെ നിർമ്മാണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, നഗരസഭാ ഉപാദ്ധ്യക്ഷ സുശീല രാധാകൃഷ്ണൻ, മുൻ ചെയർമാൻ എം.എ. രാജഗോപാൽ, സ്ഥിരം മിതി അംഗങ്ങളായ സുഭാഷ് ജി. നാഥ്, വി. ഓമനക്കുട്ടൻ, സുജാത, സാബു അലക്സ്, കൗൺസിലർമാരായ സുരേന്ദ്രനാഥ തിലകൻ, ലളിതമ്മ, കോൺഗ്രസ് (എസ്)​ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ധർമ്മരാജൻ, പി. ബാനർജി തുടങ്ങിയവർ സംസാരിച്ചു.