sayoojam-1
സായുജ്യം ഫൗണ്ടേഷന്റെ വാർഷികാഘോഷം ഗാന്ധിഭവൻ ജനറൽ സെക്രട്ടറി പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : നിർദ്ധനരായ വിദ്യാർത്ഥികളുടെ ഉന്നതിക്കും വ്യക്തിത്വ വികാസത്തിനുമായി പ്രവർത്തിക്കുന്ന സായൂജ്യം ഫൗണ്ടേഷന്റെ 5-ാം വാർഷികാഘോഷം പ്രമുഖ ജീവകാരുണ്യ പ്രവർത്തകനായ ഗാന്ധിഭവൻ ജനറൽ സെക്രട്ടറി പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു. സായൂജ്യം ഫൗണ്ടേഷൻ ചെയർമാൻ ഡോ. റിജി ജി. നായർ അദ്ധ്യക്ഷത വഹിച്ചു. കൊല്ലം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സായൂജ്യം ഫൗണ്ടേഷനിൽ കഴിഞ്ഞ 5 വർഷം പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് മൊമന്റോയും സർട്ടിഫിക്കറ്റും മുൻ എസ്.ബി.ടി ചീഫ് മാനേജർ കെ.ആർ. രവി മോഹൻ വിതരണം ചെയ്തു. സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ സിനിമാ സംവിധായകൻ രാഹുൽ ആർ. നായർ, വേദിക് ധർമ്മ സംസ്ഥാന ചെയർമാൻ വി.ആർ. ബാബുരാജ് എന്നിവർ സംസാരിച്ചു. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി രാജശ്രീ നായർ നന്ദി പറഞ്ഞു.