school
ഇടമണിലെ വാട്സ് ആപ്പ് കൂട്ടായ്മയായ പള്ളിക്കൂടം 88 സ്വരൂപിച്ച ഒന്നര ലക്ഷം രൂപയുടെ പഠനോപകരണങ്ങൾ ഇടമൺ യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് റിട്ട.അദ്ധ്യാപിക പത്മാവതിയമ്മ വിതരണം ചെയ്യുന്നു

പുനലൂർ: ഇടമണിലെ വാട്സ് ആപ്പ് കൂട്ടായ്മയായ 'പള്ളിക്കൂടം 88' ന്റെ നേതൃത്വത്തിൽ ഇടമൺ യു.പി സ്കൂളിൽ പൂർവ വിദ്യാർത്ഥി, അദ്ധ്യാപക സംഗമവും, പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് ചന്ദ്രബാബുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന സംഗമം പൂർവ അദ്ധ്യാപിക പത്മാവതിഅമ്മ ഉദ്ഘാടനം ചെയ്തു. റിട്ട. ഹെഡ്മാസ്റ്റർ സി.പി. സുശീലൻ, റിട്ട. അദ്ധ്യാപകരായ ബി. ശ്രീധരൻപിളള, സി.ജി. സൂസമ്മ, പി. രാധാമണി, പി. പുഷ്പവല്ലി, പി. ഷീല, പ്രഥമാദ്ധ്യാപിക ലിസി എസ്. തോമസ്, പി.ടി.എ വൈസ് പ്രസിഡന്റ് വിബ്‌ജിയോർ, പൂർവ വിദ്യാർത്ഥികളായ ചിത്രാബാലൻ, ബിനു തങ്കപ്പൻ, ജെറോം ഫെർണാണ്ടസ്, അദ്ധ്യാപകരായ ബിജു എസ്. തോമസ്, ബി. ശ്യാംദേവ്, എം.പി. പ്രിയ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് കൂട്ടായ്മ സ്വരൂപിച്ച ഒന്നര ലക്ഷം രൂപയുടെ പഠനോപകരണങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്തു.