tds
മഹാകവി ഉള്ളൂർ.എസ് പരമേശ്വരയ്യരുടെ 143-ാം ജയന്തി ആഘോഷത്തോടനുബന്ധിച്ചു നടന്ന അനുസ്മരണ സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി. സുകേശൻ ഉദ്ഘാടനം ചെയ്യുന്നു. ഉള്ളൂർ സാംസ്ക്കാരിക വേദി പ്രസിഡന്റ് ​റ്റി. ഡി. സദാശിവൻ വേദിയിൽ

കൊല്ലം: ഉള്ളൂർ സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തിൽ മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ 143-ാം ജയന്തി ദിനമായ ജൂൺ 6 മലയാള ഭാഷാ മഹോത്സവമായി ആഘോഷിച്ചു. അനുസ്മരണ സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി. സുകേശൻ ഉദ്ഘാടനം ചെയ്തു. വേദി പ്രസിഡന്റ് ​ടി.ഡി. സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രൊഫ. ഭാസ്‌കരൻ നായർ റിപ്പോർട്ട് അവതരിപ്പിച്ചു. ജലജ പ്രകാശം പ്രാർത്ഥനാഗീതം ആലപിച്ചു. അപ്സര ശശികുമാർ സ്വാഗതവും ഓമനക്കുട്ടൻപിള്ള നന്ദിയും പറഞ്ഞു. ഇതോടനുബന്ധിച്ച് നടന്ന കവി സമ്മേളനത്തിൽ അരുണഗിരി അദ്ധ്യക്ഷത വഹിച്ചു. 35 കവികൾ സ്വന്തം കവിതകൾ അവതരിപ്പിച്ചു. സാമൂഹ്യ-സാഹിത്യ കലാരംഗങ്ങളിൽ വ്യക്തിമുദ്റ പതിപ്പിച്ച പ്രൊഫ. പൊന്നറ സരസ്വതി, പ്രൊഫ. വെള്ളിമൺ നെൽസൺ, പ്രൊഫ. സത്യപ്രകാശം, മുരുകൻ പാറശ്ശേരി, എസ്.ആർ. കടവൂർ, പ്രൊഫ. ​ടി.എൽ. ഗിരിജ എന്നിവർക്ക് ഉപഹാരം നൽകി ആദരിച്ചു. മയ്യനാട് അജയകുമാർ ആദരിക്കപ്പെട്ടവരെ സദസിനു പരിചയപ്പെടുത്തി. കെ.പി.എ.സി ലീലാകൃഷ്ണൻ മഹാകവിയുടെ പ്രേമസംഗീതം ആലപിച്ചു. ഇ.വി. സരസ്വതി അമ്മയുടെ 'അമ്മ', ധന്യ തോന്നല്ലൂരിന്റെ 'കൺമണി' എന്നീ കാവ്യ സമാഹാരങ്ങളുടെ പ്രകാശനവും നടന്നു.