photo
കുഴിമതിക്കാട് ശാഖയിൽ പണികഴിപ്പിച്ച ശ്രീനാരായണ ഗുരുദേവ മന്ദിരം

കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം 1557-ാം നമ്പർ കുഴിമതിക്കാട് ശാഖയിൽ പണികഴിപ്പിച്ച ശ്രീനാരായണ ഗുരുദേവ മന്ദിരത്തിന്റെ പ്രതിഷ്ഠാ കർമ്മം 12,13 തീയതികളിൽ നടക്കും. പാലവിള ആർ. ചെല്ലപ്പൻ സ്മാരക മന്ദിരത്തോട് അനുബന്ധമായാണ് ഗുരുമന്ദിരം സ്ഥാപിച്ചത്. ഗുരുദേവന്റെ വെങ്കല വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിക്കുക. 12ന് പ്രത്യേക പൂജകളും പ്രാർത്ഥനയും നടക്കും. 13ന് ഉച്ചയ്ക്ക് 12നും 12.22നും മദ്ധ്യേ തന്ത്രി ശ്രീനാരായണ പ്രസാദിന്റെ മുഖ്യകാർമ്മികത്വത്തിൽ വർക്കല ശിവഗിരി മഠത്തിലെ സ്വാമി വിശാലാനന്ദ പ്രതിഷ്ഠാ കർമ്മം നിർവഹിക്കും. ശാഖാമന്ദിരത്തിന്റെ ഉദ്ഘാടനവും ഗുരുമന്ദിര സമർപ്പണവും വിപുലമായ ചടങ്ങുകളോടെ ആഗസ്റ്റ് മാസത്തിൽ സംഘടിപ്പിക്കുമെന്ന് ശാഖാ സെക്രട്ടറി ബിജു തങ്കപ്പൻ അറിയിച്ചു.