കൊട്ടിയം: എസ്.എൻ.ഡി.പി യോഗം മൈലാപ്പൂര് ശാഖയുടെയും യൂത്ത് മൂവ്മെന്റിന്റെയും ആമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അനുമോദന സമ്മേളനം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എസ്. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യോഗം കൗൺസിലർ പി. സുന്ദരൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു. എം. സജീവ്, ബി. പ്രതാപൻ, എസ്. മോഹനൻ, ഷീനാ ശശാങ്കൻ, ആർ. രഞ്ജിത്ത് എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി എസ്. ശശാങ്കൻ സ്വാഗതവും യൂണിയൻ പ്രതിനിധി സി. സാജൻ നന്ദിയും പറഞ്ഞു.