paravur
ശക്തിയായി വീശി അടിച്ച കാറ്റിലും മഴയത്തും നാശം സംഭവിച്ച സോമശേഖരൻ പിള്ളയുടെ പുരട്ടിടത്തിലെ നശിച്ച വാഴ കൃഷി.

പരവൂർ : കൂനയിൽ പറയിൽക്കാവിനു സമീപം എസ്.ആർ. ഭവനിൽ സോമശേഖര പിള്ളയുടെ പറമ്പിലെ അൻപതോളം വാഴകൾ ശക്തമായ കാറ്റിൽ നശിച്ചു. കുല വന്ന വാഴകളാണ് അധികവും ഒടിഞ്ഞു വീണത്. ഇന്നലെ വൈകിട്ട് ശക്തിയായി വീശിയടിച്ച കാറ്റിലും മഴയിലുമാണ് നാശം സംഭവിച്ചത്.