photo
കെയർ കേരള പദ്ധതി പ്രകാരം ആലപ്പാട് സർവ്വീസ് സഹകരണ ബാങ്ക് പുതുമണ്ണേൽ വിനോദിന് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ ബാങ്ക് പ്രസിഡന്റ് അഡ്വ.സജിൻ ബാബു കൈമാറുന്നു

കരുനാഗപ്പള്ളി: സംസ്ഥാന സഹകരണ വകുപ്പിന്റെ പ്രളയാനന്തര പുനർനിർമ്മാണത്തിന്റെ ഭാഗമായി കെയർ കേരള പദ്ധതി പ്രകാരം ആലപ്പാട് പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് നിർമ്മിച്ച കെട്ടിടത്തിന്റെ താക്കോൽദാനം ബാങ്ക് പ്രസിഡന്റ് സജിൻ ബാബു നിർവഹിച്ചു. സഹകരണ വകുപ്പ് അസി. രജിസ്ട്രാർ (ജനറൽ)സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി ആർ. അറുമുഖൻ, പറയകടവ് കരയോഗം പ്രസിഡന്റ് ശരത്ചന്ദ്രൻ പഞ്ചായത്ത് സെക്രട്ടറി ടി. ദിലീപ്, മഹാത്മജി ഗ്രന്ഥശാല പ്രസിഡന്റ് ജി. ശിവപാലൻ, ജീവൻ, കെ.ആർ. രാജേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രിയ മാലിനി, ഷീബാ ബാബു, കമലം, സജിമോൾ ആർ. ബേബി തുടങ്ങിയവർ പ്രസംഗിച്ചു.