r
കേരള വനിതാ കമ്മിഷന്റെ നേതൃത്വത്തിൽ കടയ്ക്കൽ സി. അച്യുതമേനോൻ ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച വനിതാ സെമിനാർ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യുന്നു

കടയ്ക്കൽ: സ്ത്രീസുരക്ഷാ നടപടികളിലും സാമൂഹ്യ നീതി ഉറപ്പാക്കുന്ന പ്രവർത്തനങ്ങളിലും കേരളം ഒന്നാംസ്ഥാനത്താണെന്ന് മന്ത്രി കെ. രാജു പറഞ്ഞു. സംസ്ഥാന വനിതാ കമ്മിഷന്റെ നേതൃത്വത്തിൽ കടയ്ക്കൽ സി. അച്യുതമേനോൻ ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച വനിതാ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പ്രസ്ഥാനം കേരളത്തിലെ കുടുംബശ്രീയാണ്. സ്ത്രീകൾക്ക് സുരക്ഷയും സാമൂഹ്യപദവിയും അധികാരവും തൊഴിലും വരുമാനവും ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

വനിതാ കമ്മിഷൻ അംഗം എം.എസ്. താര അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ബിജു, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജെ.സി. അനിൽ, ഡി. ലില്ലി, അശോക് ആർ. നായർ, പി. പ്രതാപൻ, ഡി. ഷിബു, സുധിൻ കടയ്ക്കൽ, എം. മാധുരി, ആർ. ശ്രീജ തുടങ്ങിയവർ സംസാരിച്ചു. ബച്ചി കൃഷ്ണ, ശ്യാംകുമാർ എന്നിവർ ക്ലാസ് നയിച്ചു.