കൊല്ലം: വൈസ്‌മെൻ ഇന്റർനാഷണൽ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയന്റെ 32-ാമത് റീജിയണൽ കൺവെൻഷൻ 'രാജസൂയം 2019' കൊല്ലം ദ ക്വയിലോൺ ബീച്ച് ഹോട്ടലിൽ നടന്നു. ചലച്ചിത്ര പിന്നണി ഗായകനും സംഗീതസംവിധായകുമായ ഡോ.കാഞ്ഞാങ്ങാട് രാമചന്ദ്രൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
റീജിയണൽ ഡയറക്ടർ അഡ്വ. എൻ. സതീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. സെന്റർ ഫോർ അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് റിസർച്ച് ഡയറക്ടർ ഡോ. ലക്ഷ്മി നായർ മെനറ്റ്സ് മീറ്റിംഗ് ഉദ്ഘാടനം ചെയ്തു. മുൻ ഇന്റർനാഷണൽ പ്രസിഡന്റ് വി.എസ്. ബഷീർ മുഖ്യപ്രഭാഷണം നടത്തി. റീജിയണൽ കൗൺസിലിന്റെ ഉദ്ഘാടനം ഇന്ത്യ ഏരിയാ പ്രസിഡന്റ് ഇലക്ട് അഡ്വ. എ. ഷാനാവാസ്ഖാൻ നിർവഹിച്ചു. 2018-19 വർഷത്തെ വൈസ്‌മെൻ എക്‌സലൻസ് അവാർഡ് ചലച്ചിത്ര പിന്നണി ഗായകനും സംഗീത സംവിധായകനുമായ ഡോ. പന്തളം ബാലന് നൽകി. തുടർന്ന് റീജിയണൽ അവാർഡുകൾ വിതരണം ചെയ്തു.
നിയുക്ത റീജിയണൽ ഡയറക്ടർ ഡി. അജിത്ബാബു, മുൻ റീജിയണൽ ഡയറക്ടർ വഴുതാനത്ത് ബാലചന്ദ്രൻ, റീജിയണൽ സെക്രട്ടറി അഡ്വ. പ്രമോദ് പ്രസന്നൻ, റീജിയണൽ ട്രഷറർ കെ.സുരേഷ്‌കുമാർ, റീജിയണൽ ചീഫ് എഡിറ്റർ ടി. ജയൻ, ചീഫ് കോ ഓർഡിനേറ്റർ സി.പി. ശ്രീധരൻപിള്ള, ചീഫ് ഓർഗനൈസറും പബ്ലിസിറ്റി കൺവീനറുമായ നേതാജി ബി. രാജേന്ദ്രൻ, റീജിയണൽ പി.ആർ.ഒ പ്രൊഫ. ജി. മോഹൻദാസ്, ഡോ. എ.കെ. ശ്രീഹരി എന്നിവർ പങ്കെടുത്തു. കൺവെൻഷന്റെ ഭാഗമായി വിവിധ കലാകാരൻമാരെ ആദരിച്ചു.