penshanes
കെ.എസ്.എസ്.പി.യു ചാത്തന്നൂർ യൂണിറ്റ് സംഘടിപ്പിച്ച പഠനോപകരണ വിതരണം പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കെ.എസ്.എസ്.പി.യു ചാത്തന്നൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചാത്തന്നൂർ പഞ്ചായത്തിലെ പത്ത് സ്‌കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 70 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ വർഗീസ് ഉദ്‌ഘാടനം ചെയ്തു. ഞവരൂർ സെന്റ് ജോർജ് യു.പി സ്കൂളിൽ കൂടിയ യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എ. സുരേഷ്, ജില്ലാ കൗൺസിൽ അംഗം ബാഹുലേയൻ പിള്ള, സംസ്ഥാന കൗൺസിൽ അംഗം പ്രൊഫ. അജയകുമാർ, സാംസ്‌കാരിക സമിതി അംഗം വി.എൻ. ഗോപിനാഥൻ ആചാരി എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഗീവർഗീസ് പണിക്കർ സ്വാഗതവും യൂണിറ്റ് സെക്രട്ടറി ബി. വേണുഗോപാലൻ ആചാരി നന്ദിയും പറഞ്ഞു.