aasramam-
ആശ്രാമം ചേക്കോട്ട് - വൈദ്യശാല ജംഗ്ഷൻ റോഡിന്റെ ഇരുഭാഗങ്ങളിലെയും മണ്ണ് വാഹനത്തിൽ കൊണ്ടുപോകുന്നു

കൊല്ലം: ആശ്രാമം ചേക്കോട്ട് - വൈദ്യശാല ജംഗ്ഷൻ റോഡ് വീതി വർദ്ധിപ്പിച്ച് ടാർ ചെയ്യുന്നതിന്റെ മറവിൽ അനധികൃതമായി മണ്ണ് കടത്തുന്നതായി പരാതി. റോഡിന്റെ ഇരുഭാഗത്തും ആഴത്തിൽ കുഴിച്ചാണ് മണ്ണെടുക്കുന്നത്. ഇരുചക്രവാഹന യാത്രികർ പലരും മഴവെള്ളം കെട്ടി നിൽക്കുന്ന കുഴികളിൽ വീണ് അപകടത്തിൽപ്പെടുകയാണ്. വിഷയത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മേയർക്ക് കത്ത് നൽകിയതായി ആർ.എസ്.പി ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറി കെ. ഉണ്ണികൃഷ്‌ണപിള്ള പറഞ്ഞു.