കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗം 1066-ാം നമ്പർ നിലമേൽ ശാഖയിൽ പൊതുയോഗവും പഠനോപകരണ വിതരണവും നടന്നു. ഡോ.മനോജ് മംഗലത്ത് സർഗ്ഗ പ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് ഡോ.വി. സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗം എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി പച്ചയിൽ സന്ദീപ് ഉദ്‌ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി പി.കെ. ശശാങ്കൻ പഠനോപകരണ വിതരണം നടത്തി. യോഗം ഡയറക്ടർ ബോർഡ് അംഗം പി.കെ. സുമേഷ്, യൂണിയൻ കൗൺസിലർമാരായ കെ. രഘുനാഥൻ, പാങ്ങലുകാട് ശശിധരൻ, വിജയൻ എന്നിവർ പ്രസംഗിച്ചു. ശാഖാ സെക്രട്ടറി ആർ.ഐ. രാജേഷ് സ്വാഗതവും വൈസ് പ്രസിഡന്റ് ജി. സുരാജ് നന്ദിയും പറഞ്ഞു.