കൊല്ലം: ലോക ബാലവേല വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കേരള മനുഷ്യാവകാശ സംരക്ഷണ സമിതിയുടെയും ഐ.എസ്.എഫ് ചവറ മണ്ഡലം കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ കൊട്ടുകാട് ഹൈസ്‌കൂളിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും ജൈവ പച്ചക്കറി തൈകളുടെ വിതരണവും നടന്നു.
കേരള മനുഷ്യാവകാശ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് അയത്തിൽ അൻസർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ പി.എച്ച്. മുഹമ്മദ് കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. ഐ.എസ്.എഫ് സംസ്ഥാന ഭാരവാഹി ഹബീബിന്റെ നേതൃത്വത്തിൽ സ്‌കൂൾ ബാഗുകൾ വിതരണം ചെയ്തു. സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബുറാവുത്തർ ബോധവത്കരണ ക്ലാസ് നയിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഗോകുൽ മഠത്തിൽ, കൊട്ടുകാട് ജമാഅത്ത് സെക്രട്ടറി സഫറുള്ള ഖാൻ, ഐ.എസ്.എഫ് മണ്ഡലം ഭാരവാഹി ഷാഹിനാർ, നവാസ്, ഷാജഹാൻ, അബ്ദുൽ റഹ്മാൻ, കേരള മനുഷ്യാവകാശ സംരക്ഷണ സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി ഫസലുദ്ദീൻ, കമ്മിറ്റി അംഗം ബാസ്‌കൽ എന്നിവർ പങ്കെടുത്തു. സ്‌കൂൾ പ്രഥമാദ്ധ്യാപകൻ ആർ. പത്മകുമാർ സ്വാഗതം പറഞ്ഞു.