കരുനാഗപ്പള്ളി: എൻ.എസ്.എസ് കടത്തൂർ 1112-ാം നമ്പർ കരയോഗത്തിൽ സംഘടിപ്പിച്ച കുടുംബസംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.എൻ.വി.അയ്യപ്പൻപിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് രവീന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. വനിതാസമാജം താലൂക്ക് പ്രസിഡന്റ് പ്രൊഫ. വി. ലളിതമ്മ, യൂണിയൻ കമ്മിറ്റി അംഗം ചന്ദ്രൻപിള്ള, രാജീവ്, പെരുമാന്നൂർ രാധാകൃഷ്ണൻ, രുഗ്മിണിയമ്മ എന്നിവർ പ്രസംഗിച്ചു.