ശാസ്താംകോട്ട: മൈനാഗപ്പള്ളി ഐ.സി.എസ് വിദ്യാരംഭം സെൻട്രൽ സ്കൂളിൽ എൽ.കെ.ജി, യു.കെ.ജി വിഭാഗത്തിനായി നിർമ്മിച്ച ബാപ്പുജി ബ്ലോക്കിന്റെ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണകുമാരി, ഗ്രാമ പഞ്ചായത്തംഗങ്ങളായ വൈ. എസമദ്, വൈ. ഷാജഹാൻ, മാനേജർ വിദ്യാരംഭം ജയകുമാർ, പ്രിൻസിപ്പൽ വനജ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ചെയർമാൻ എ.എ. റഷീദ് അദ്ധ്യക്ഷത വഹിച്ചു. ആഷ്‌ന ഫാത്തിമ സ്വാഗതവും നദിയാ റാഫി നന്ദിയും പറഞ്ഞു.