കുണ്ടറ: അമ്പിയിൽ ആനന്ദ ഭവനിൽ ജി. സോമൻ (75) നിര്യാതനായി. വെളിച്ചിക്കാല എസ്.എം.ടി യു.പി.എസ് റിട്ട. അദ്ധ്യാപകനും കുണ്ടറ എസ്.എൻ.ഡി.പി 528-ാം നമ്പർ ശാഖ വൈസ് പ്രസിഡന്റുമായിരുന്നു. ഭാര്യ: ആനന്ദവല്ലി (റിട്ട. ഹെഡ് മിസ്ട്രസ് പെരുമ്പുഴ എസ്.ആർ.വി ഗവ. എൽ.പി.എസ്). മക്കൾ: സുമ (എസ്.ബി.ഐ മാനേജർ കുമാരനല്ലൂർ കോട്ടയം), സുനിൽകുമാർ (സ്റ്റേഷൻ മാനേജർ കോമേഴ്സ്യൽ, തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ). മരുമക്കൾ: ഡി.ഐ. സജിത്ത് (സബ് എൻജിനിയർ കെ.എസ്.ഇ.ബി), സീന.എസ്. ലക്ഷ്മി (സെക്ഷൻ ഓഫീസർ ഗവൺമെന്റ് സെക്രട്ടറിയേറ്റ് തിരുവനന്തപുരം). സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.