കൊല്ലം: നീരാവിൽ എസ്.എൻ.ഡി.പി യോഗം എച്ച്.എസ്.എസിന്റെയും തൃക്കടവൂർ സി.എച്ച്.സിയുടെയും എക്‌സൈസ് ഡിപ്പാർട്ട്മെന്റിന്റെയും ആഭിമുഖ്യത്തിൽ ദേശീയ പുകവലി വിരുദ്ധ ദിനാഘോഷങ്ങളുടെ സമാപനം നടന്നു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം കൊല്ലം കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ജെ. രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ ബി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
എക്സൈസ് സബ് ഇൻസ്‌പെക്ടർ എച്ച്.എസ്. ഹരീഷ് എൻ.എസ്.എസ് വാളന്റിയർമാർക്കായി ബോധവത്കരണ ക്ലാസെടുത്തു. മെഡിക്കൽ ഓഫീസർ ഡോ. ലസിത, ഗോപിനാഥ്, മണിലാൽ, ഗോപകുമാർ, രാജേഷ്, രാജാമണി, ആർ. സിബില, പ്രതിഭ എന്നിവർ സംസാരിച്ചു. വാളന്റിയർ ലീഡർ വൈഷ്‌ണവ് വിനായക് സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം കോ ഓർഡിനേറ്റർ എസ്.ടി. ഷാജു നന്ദിയും പറഞ്ഞു.