കൊല്ലം: ബഹുജന കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഓയൂർ രാമചന്ദ്രന്റെ 'വേട്ടക്കാർ' എന്ന കവിതാസമാഹാരത്തിന്റെ പ്രകാശന കർമ്മം കവിയും വേദി പ്രസിഡന്റുമായ മുഖത്തല ജി. അയ്യപ്പൻപിള്ള അപ്പു മുട്ടറയ്ക്ക് പുസ്തകം നൽകി നിർവഹിച്ചു. കണ്ണനല്ലൂർ 'സിനി'യിൽ നടന്ന ചടങ്ങിൽ പുന്തലത്താഴം ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു. മണി കെ. ചെന്താപ്പൂര്, കെ.ജി. മോഹനൻ എന്നിവർ സംസാരിച്ചു. കവി ഓയൂർ രാമചന്ദ്രൻ നന്ദി പറഞ്ഞു.