photo
പിടിയിലായ പ്രതികൾ

പാരിപ്പള്ളി: അ‌ഞ്ച് കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. പരവൂർ കുറുമണ്ടൽ മരുതിവിള വീട്ടിൽ വിഷ്ണു (26), പൂതക്കുളം രാജേന്ദ്ര ഭവനിൽ രാഹുൽ (19), പരവൂർ പൊഴിക്കര മഞ്ചേരിയിൽ വീട്ടിൽ ഗിരീഷ് (44) എന്നിവരാണ് പിടിയിലായത്.

കൊലക്കേസിൽ പ്രതിയായ ഗിരീഷ് 17 വർഷം ജയിൽ ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങിയ ഉടനെയാണ് കഞ്ചാവ് കേസിൽ പിടിയിലായത്. ഇന്നലെ വെളുപ്പിന് അഞ്ചരയോടെ പാരിപ്പള്ളി ജംഗ്ഷനിൽ പരവൂർ ഭാഗത്തേയ്ക്ക് പോകുന്ന പാതയുടെ സമീപത്ത് നിന്നാണ് മൂവരെയും പിടികൂടിയത്. ചില്ലറ വിൽപ്പനക്കാർക്ക് കച്ചവടം ചെയ്യാനായി എത്തിച്ചതാണ് ക‌ഞ്ചാവെന്ന് പൊലീസ് പറഞ്ഞു.

പാരിപ്പള്ളി പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ വി. ഷാജിയുടെ നേതൃത്വത്തിൽ എസ്.സി.പി.ഒ പ്ര‌‌‌ജീപ്,‌ ജെയിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.