കുണ്ടറ: മുഖ്യമന്ത്രി വിദേശയാത്രകൾ നടത്തിയിട്ടും ഒരുപൈസ പോലും ലഭിക്കാത്തത് സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടതിന്റെ തെളിവാണെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ് പറഞ്ഞു. സ്വകാര്യ മേഖലയിൽ നിന്ന് തോട്ടണ്ടി വാങ്ങിയതുമായി ബന്ധപ്പെട്ട് ഇടപാടുകളിൽ അഴിമതി നടന്നുവെന്നും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കേരളപുരത്ത് ആരംഭിച്ച നിരാഹാരസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് കോൺഗ്രസ് കുണ്ടറ അസംബ്ലി മണ്ഡലം പ്രസിഡന്റ് വൈ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം സൈമൺ അലക്സ്, ഡി.സി.സി സെക്രട്ടറി കെ.ആർ.വി സഹജൻ, യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് എസ്.ജെ പ്രേംരാജ്, സുമേഷ് ദാസ്, ഷഫീക് ചെന്താപ്പൂര്, ബി. ജ്യോതിർനിവാസ്, വൈശാഖ്, സിയാദ്, ജ്യോതിഷ് എന്നിവർ സംസാരിച്ചു. കൊല്ലം പാർലമെന്റ് മണ്ഡലം സെക്രട്ടറി പ്രദീപ് മാത്യുവാണ് നിരാഹാരസമരം ആരംഭിച്ചു.