gandhibhavan
വേളമാനൂർ സ്നേഹാശ്രമത്തിൽ എത്തിയ ബംഗാൾ സ്വദേശിനി കുഷ്ബു

പാരിപ്പള്ളി: പത്തനാപുരം ഗാന്ധിഭവന്റെ സഹോദര സ്ഥാപനമായ വേളമാനൂർ സ്നേഹാശ്രമത്തിൽ ബംഗാളിൽ നിന്ന് ഒരു അതിഥിയെത്തി. പശ്ചിമ ബംഗാളിലെ റാം നഗർ സ്വദേശിനിയായ കുഷ്ബു (80)​വാണ് ബുധനാഴ്ച രാത്രി അഭയം തേടി സ്നേഹാശ്രമത്തിൽ എത്തിയത്.

സ്നേഹാശ്രമത്തിലെ 20 അന്തേവാസികളും ജീവനക്കാരും ചേർന്ന് കുഷ്ബുവിനെ സ്നേഹത്തോടെ വരവേറ്റു. ബംഗാളിൽ നിന്ന് തീവണ്ടി മാർഗ്ഗം കൊല്ലത്തെത്തിയ ഇവർ അലഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്നു. പാരിപ്പള്ളി കാട്ടുപുതുശ്ശേരി ബസ് സ്റ്റാൻഡിൽ കുഷ്ബുവിനെ കണ്ട പള്ളിക്കൽ പൊലീസ് സബ് ഇൻസ്പെക്ടർ നാസറുദ്ദീൻ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷം സ്നേഹാശ്രമത്തിൽ എത്തിക്കുകയായിരുന്നു.

സ്നേഹാശ്രമം വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻ പിള്ള, സെക്രട്ടറി ആർ. രാധാകൃഷ്ണൻ, കെ.എം. രാജേന്ദ്രകുമാർ, ജി. രാമചന്ദ്രൻപിള്ള എന്നിവർ ഗാന്ധി ഭവന്റെ അനുമതിയോടെ കുഷ്ബുവിനെ ആശ്രമത്തിൽ ഏറ്റെടുത്തു.