കൊല്ലം: ക്ലാപ്പന മങ്കടത്തറയിൽ വിജയൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ആദ്യകാല കമ്യൂണിസ്റ്റ് നേതാവാണ്. 32 കൊല്ലം ക്ലാപ്പന വെസ്റ്റ് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. പാട്ടത്തിൽ കടവ് കയർ സംഘം പ്രസിഡന്റ്, ക്ലാപ്പന എസ്.വി.എച്ച്.എസ്.എസ് മാനേജിംഗ് കമ്മിറ്റി അംഗം, ക്ലാപ്പന സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശാന്തമ്മ. മക്കൾ: ദീപിക, ദിലീപ്, സന്തോഷ് (എസ്.സി.ബി ക്ലാപ്പന). മരുമക്കൾ: സന്തോഷ്, അഞ്ജു.