കൊല്ലം: കേരളാ പൊലീസ് അസോസിയേഷന്റെ 40-ാം ജന്മദിനാഘോഷം സിറ്റി പൊലീസ് ആസ്ഥാനത്ത് കമ്മിഷണർ മെറിൻ ജോസഫ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
പൊലീസ് ഉദ്യോഗസ്ഥരുടെ ആവശ്യങ്ങൾ നിറവേറ്റാൻ അച്ചടക്കമുള്ള സംഘടനാ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് കമ്മിഷണർ പറഞ്ഞു. അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ ടി.എസ്. ബൈജു, പി.ജി. അനിൽകുമാർ, എസ്. ഷൈജു, കെ.ജി. മാർട്ടിൻ, സണ്ണിജോസഫ്, ജില്ലാ ഭാരവാഹികളായ എസ്. അജിത്കുമാർ, ജിജു സി. നായർ, കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ ഭാരവാഹികളായ ജയകുമാർ, എം.സി. പ്രശാന്തൻ എന്നിവരും പങ്കെടത്തു.