പുനലൂർ: ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായി പുനലൂർ ഗവ. താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ ശാസ്ത്ര പഠന ക്ലാസും, ആദരവും, പെയിൻിംഗ് മത്സരവും സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ കെ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സുരേന്ദ്രനാഥ തിലകൻ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.ആർ. ഷാഹിർഷ, ഡോ. സന്ധ്യ, കുര്യോട്ട് മല അയ്യൻകാളി ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ.ബി. മൃദുലാനായർ തുടങ്ങിയവർ സംസാരിച്ചു.
രക്തദാന സന്നദ്ധസേവ പ്രവർത്തകരായ മുരുകൻ കോളങ്കാവ്, സുനിൽ കാട്ടാക്കട എന്നിവരെയും ഏറ്റവും കൂടുതൽ തവണ രക്തം സ്വീകരിച്ച വ്യക്തിയെയും കൂടുതൽ കൂടുതൽ തവണ രക്തം ദാനം ചെയ്ത ആശുപത്രി ജീവനക്കാരെയും ചടങ്ങിൽ ആദരിച്ചു.