അഞ്ചൽ: 'നമ്മുടെ അഞ്ചൽ" വാട്സ് ആപ്പ് കൂട്ടായ്മയ്ക്ക് ഈ വർഷത്തെ മികച്ച ജീവകാരുണ്യ പ്രവർത്തനത്തിനുള്ള കൈരളി കൾച്ചറൽ സൊസൈറ്റിയുടെ അവാർഡ് ലഭിച്ചു. അഞ്ചൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൂട്ടായ്മയുടെ മാതൃകപരമായ പ്രവർത്തനത്തിനാണ് അവാർഡ്. അലയമൺ പഞ്ചായത്ത് പ്രസിഡന്റ് പി. ഹംസയിൽ നിന്ന് കൂട്ടായ്മ പ്രസിഡന്റ് മൊയ്ദു അഞ്ചൽ അവാർഡ് ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്തംഗം കെ.സി. ബിനു ചടങ്ങ് ഉദ്ഘാടനം ചെയ്തു. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, അഞ്ചൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വൈ. വർഗീസ്, ഡോ. വി.കെ. ജയകുമാർ, അനീഷ് കെ. അയിലറ, ഫിറോസ് അഞ്ചൽ, സിനിമ സംവിധായകൻ ബിനുരാജ്, ഗിരീഷ് വയല എന്നിവർ പ്രസംഗിച്ചു.