പത്തനാപുരം: ഗുരുധർമ്മ പ്രചാരണ സഭയുടെ നേതൃത്വത്തിൽ പിറവന്തൂർ വാഴത്തോപ്പ് ശ്രീനാരായണ യു.പി സ്കൂളിൽ പഠനോപകരണങ്ങളും സ്കൂളിന് ആവശ്യമായ വൈദ്യുത ഉപകരണങ്ങളും വിതരണം ചെയ്തു. സഭ കേന്ദ്രസമതി അംഗം പിറവന്തൂർ രാജൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. മാളു റിനീഷ്, അദ്ധ്യാപകരായ ശ്രീലത, ശ്രീലേഖ എന്നിവർ സംസാരിച്ചു. പ്രഥമാദ്ധ്യാപിക ആനി സ്വാഗതവും മഞ്ചു പ്രിൻസ് നന്ദിയും പറഞ്ഞു.