പത്തനാപുരം: ഗാന്ധിഭവൻ സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്ക് ഒരു വർഷത്തേക്കുള്ള ലഘുഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം നടന്നു. ബുക്ക്, പേനകൾ അനുബന്ധ സാമഗ്രികൾ, യൂണിഫോം എന്നിവയുൾപ്പെട്ട പഠനോപകരണങ്ങളും വിതരണം ചെയ്തു.
ഉപദേശക സമിതി അംഗങ്ങളായ പിറവന്തൂർ രാജൻ, പിടവൂർ ബേബി, എം.ടി ബാവ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനോപകരണ വിതരണം.
ഇതിന്റെ ഭാഗമായി നടന്ന യോഗം ഗാന്ധിഭവൻ സ്പെഷ്യൽ സ്കൂൾ മാനേജർ പി.എസ്. അമൽരാജ് ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപിക കെ.ആർ. സുധ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിഭവൻ അസി. സെക്രട്ടറി ജി. ഭുവനചന്ദ്രൻ, ഗാന്ധിഭവൻ ട്രസ്റ്റി പ്രസന്നാ രാജൻ, വിശാൽ വിശ്വൻ, രാധാമണി തുടങ്ങിയവർ പ്രസംഗിച്ചു.