പുനലൂർ: കേരളത്തിലെ മറ്റ് അണക്കെട്ടുകളെ അപേക്ഷിച്ച് തെന്മല പരപ്പാർ അണക്കെട്ട് സുരക്ഷിതമാണെന്ന് ഡാം സുരക്ഷാ അതോറിറ്റി ചെയർമാൻ റിട്ട.ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ പറഞ്ഞു. പരപ്പാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധനകൾ വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം. കഴിഞ്ഞ വെള്ളപ്പൊക്കത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ പല ഡാമുകളിലും ഉണ്ടായ പ്രശ്നങ്ങൾ തെന്മലയിലില്ല. അണക്കെട്ടിൽ നിന്ന് വെള്ളം തുറന്ന് വിടുന്നതിൽ കാണിച്ച ജാഗ്രതയാണ് ഇതിന് പ്രധാന കാരണം.
അണക്കെട്ടിൻെറ ടോപ്പ്, ഗ്യാലറി, വള്ളംവെട്ടിയിലെ എർത്ത് ഡാം തുടങ്ങിയ നിരവധി പ്രദേശങ്ങളിലും സംഘം പരിശോധന നടത്തി.ഐ.ഡി.ആർ.ബി സൂപ്രണ്ട് ലാൽ, മെക്കാനിക്കൽ വിഭാഗം എൻജിനിയർ ഷാജി, കെ.ഐ.പി സൂപ്രണ്ടിംഗ് എൻജിനിയർ ലത, ഷാനവാസ് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.