ഓച്ചിറ: ഓച്ചിറ ഗവ. ആയുർവേദ ആശുപത്രിയുടെയും കെ ആൻഡ് കെ യുവജന സംഘടനയുടെയും സംയുക്താഭിമുഖ്യത്തിൽ മഴക്കാലരോഗ പ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മഠത്തിൽക്കാരാഴ്മ മഠത്തിൽ ഹൈസ്കൂളിന് സമീപം നടന്ന ക്യാമ്പ് ഓച്ചിറ ബ്ലോക്ക് പഞ്ചായത്തംഗം എൻ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം മാളു സതീഷ് അദ്ധ്യക്ഷത വഹിച്ചു. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ജാക്ക്വലിൻ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. ഡോ. പ്രിയ, അരുൺ കുറുങ്ങപ്പള്ളി, മിനി എന്നിവർ സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും മഴക്കാലരോഗ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു.