അഞ്ചൽ: വിശ്വകർമ്മ സർവീസ് സൊസൈറ്റി അയിലറ ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന കുടുംബ സംഗമത്തിന്റെ ഉദ്ഘാടനവും പഠനോപകരണ വിതരണവും എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികൾക്കുള്ള അവാർഡ് വിതരണവും ജില്ലാ പ്രസിഡന്റ് ലിജു ആലുവിള നിർവഹിച്ചു. ശാഖാ പ്രസിഡന്റ് സി.പി. ജയചന്ദ്രൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ആർ. നടരാജൻ, ശാഖാ സെക്രട്ടറി എ. അജീഷ്, സുജലത, പുഷ്പലത, എൽ. ഉദയൻ തുടങ്ങിയവർ സംസാരിച്ചു.