arun
അരുൺ

പ​ത്ത​നാ​പു​രം: കൊല്ലത്തു നിന്ന് കോന്നിയിലേക്ക് ആറു ബൈക്കുകളിലായി ഉല്ലാസ യാത്ര പോയ പന്ത്രണ്ടംഗ സംഘത്തിലെ രണ്ടു യുവാക്കൾ പത്തനാപുരത്തിന് സമീപം സ്വകാര്യ ബസിടിച്ച് മരിച്ചു. സംഘത്തിലുണ്ടായിരുന്ന രണ്ടു യുവാക്കൾക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് പരിക്കേറ്റു.

ക​ല്ലു​വാ​തു​ക്കൽ പാ​റ​യിൽ സ​നു ഭ​വ​നിൽ സാ​ബു​ റോ​സ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​കൻ സ​ജു സാ​ബു (20), കൊ​ല്ലം ആ​ദി​ച്ച​ന​ല്ലൂർ കു​മ്മ​ല്ലൂർ അ​ശ്വ​തി ഭ​വ​നിൽ സു​രേ​ഷ് കു​മാർ​ ല​ത ദ​മ്പ​തി​ക​ളു​ടെ മ​കൻ അ​രുൺ സു​രേ​ഷ് (20) എ​ന്നി​വ​രാ​ണ് മ​രിച്ച​ത്. മൈ​ല​ക്കാ​ട് പ്ലാ​വി​ള​ വീ​ട്ടിൽ ഹു​സൈൻ (20), ചാ​ത്ത​ന്നൂർ അൽ അ​മീൻ മൻ​സി​ലിൽ അർ​ഷാ​ദ് (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊ​ല്ലം എ. ആർ ക്യാ​മ്പി​ലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സു​രേ​ഷ് കു​മാ​റിന്റെ മ​ക​നാ​യ അ​രുൺ കൊ​ല്ല​ത്തെ സ​മാ​ന്ത​ര വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മായ ചാപ്റ്ററിലെ മൂ​ന്നാം വർ​ഷ​ ഡി​ഗ്രി വി​ദ്യാർ​ത്ഥി​യാ​യി​രു​ന്നു. അ​ഞ്​ജ​ലി​യാ​ണ് സ​ഹോ​ദ​രി.

പ്ലസ് ടു കഴിഞ്ഞ് ഐ.ടി.ഐയിൽ മെക്കാനിക്കൽ എ‌‌ഞ്ചിനീയറിംഗ് കഴിഞ്ഞ സജു കൊല്ലത്തെ വാഹന ഷോറൂമിൽ മെക്കാനിക്കായി ജോലി നോക്കിവരികയായിരുന്നു. ഏക സഹോദരൻ സനു.സംസ്കാരം തിങ്കളാഴ്ച വരിഞ്ഞം ഒാർത്തഡോക്സ് പള്ളിയിൽ നടക്കും.

പത്താം ക്ളാസുവരെ ഒന്നിച്ചു പഠിച്ചവരുടെ വാട്ട്സ് ആപ്പ് കൂട്ടായ്മയിൽ അംഗങ്ങളായ ഇവർ സുഹൃദ്ബന്ധം ആഘോഷിക്കാൻ കോന്നിയിലെ അടവിയിലേക്ക് പോവുകയായിരുന്നു. പു​ന​ലൂർ​ കാ​യം​കു​ളം പാ​ത​യിൽ പ​ത്ത​നാ​പു​രം പു​തു​വ​ലി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

പ​ത്ത​നാ​പു​രം ക​ല്ലും​ക​ട​വിൽ വ​ച്ച് വ​ഴി തെ​റ്റി​യ ഇ​വർ കോന്നി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​തി​ന് പ​ക​രം അ​ടൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. കു​റേ ദൂ​രം സ​ഞ്ച​രി​ച്ച് വ​ഴി​തെ​റ്റി​യെ​ന്ന് മ​ന​സി​ലാ​ക്കി​ തി​രി​കെ വ​രുമ്പോഴാണ് സ്വ​കാ​ര്യ ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. പ​ത്ത​നാ​പു​ര​ത്ത് നി​ന്നു അ​ടൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ബ​സ്. ഇ​രു​ച​ക്ര​വാ​ഹ​നം ബ​സിന​ടി​യി​ലേ​ക്ക് പാ​ഞ്ഞു ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് ദ്യ​ക്‌​സാ​ക്ഷി​കൾ പ​റ​ഞ്ഞു.
ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് അ​രു​ണി​നെ പു​റ​ത്തെ​ടു​ത്ത​ത്. ബൈ​ക്കി​ന്റെ പി​ന്നി​ലി​രു​ന്ന സ​ജു സാ​ബു തെറിച്ച് ദൂ​രെ ത​ല​യി​ടി​ച്ച്​ വീ​ണു. സ​ജു സാ​ബു തൽക്ഷണം മരിച്ചു. പ​ത്ത​നാ​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിൽവച്ചായിരുന്നു അ​രുണിന്റെ അന്ത്യം. പ​ത്ത​നാ​പു​ര​ത്ത് നി​ന്നെത്തിയ ഫ​യർ​ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് ബ​സി​ന​ടി​യിൽ നി​ന്ന് വാ​ഹ​നം പു​റ​ത്തെ​ടു​ത്ത​ത്. പോ​സ്റ്റ്‌​മോർ​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹ​ങ്ങൾ അ​ടൂർ ജ​ന​റൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.