കരുനാഗപ്പള്ളി: സംസ്ഥാന സർക്കാരിന്റെ അംബേദ്ക്കർ ഗ്രാമപദ്ധതി പ്രകാരം കോഴിക്കോട് മൂത്തേത്ത് കോളനിയുടെ നവീകരണം പൂർത്തിയാക്കിയതിന്റെ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. പട്ടികജാതി വികസന വകുപ്പിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപാ ചെലവഴിച്ചാണ് നവീകരണം നടത്തിയത്. നഗരസഭാ ചെയർപേഴ്സൺ എം. ശോഭന അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ നഗരസഭാ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻപിള്ള വിതരണം ചെയ്തു. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് പനക്കുളങ്ങര, കൗൺസിലർമാരായ എം.കെ. വിജയഭാനു, ജി. സാബു, മുനമ്പത്ത് ഗഫൂർ, കരുമ്പാലിൽ സദാനന്ദൻ എന്നിവർ പ്രസംഗിച്ചു. സൗരോർജ്ജ വിളക്കുകൾ എം.എൽ.എ വിതരണം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസുമതി രാധാകൃഷ്ണൻ സ്വാഗതവും സംഘാടക സമിതി കൺവീനർ എം. എൻ. പ്രസന്നൻ നന്ദിയും പറഞ്ഞു.