kunnathoor
മൈനാഗപ്പള്ളി ഇടവനശ്ശേരി കവിത ഗ്രന്ഥശാലയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിക്കുന്നു

കുന്നത്തൂർ: നവമാദ്ധ്യമങ്ങളുടെ ചതിക്കുഴികൾ തിരിച്ചറിയുന്നതിന് പുതുതലമുറയെ പ്രാപ്തരാക്കുവാൻ ഗ്രാമീണ ഗ്രന്ഥശാലകൾക്ക് കഴിയണമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ഇടവനശ്ശേരി കവിത ഗ്രന്ഥശാലയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ ഇന്നത്തെ കേരളമാക്കുന്നതിൽ ഗ്രന്ഥശാലാ പ്രസ്ഥാനം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ആധുനിക കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാൻ ഗ്രന്ഥശാലകൾക്ക് കഴിയണമെന്നും മന്ത്രി ആവശ്യപ്പെട്ടും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി. സുകേശൻ, ജില്ലാ പഞ്ചായത്ത് അംഗം ശ്രീലേഖാ വേണുഗോപാൽ, പി. പുഷ്പകുമാരി, എസ്. ശശികുമാർ, രാജീവ്, പ്രൊഫ. എസ്. അജയൻ, വൈ.എ. സമദ്, മായാ വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. ആർ. മദനമോഹനൻ സ്വാഗതവും അബ്ബാസ് കുഞ്ഞ് നന്ദിയും പറഞ്ഞു.