പരവൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഊന്നിൻമൂട് യൂണിറ്റിന്റെ ദ്വൈ- വാർഷിക പൊതുസമ്മേളനവും തിരഞ്ഞെടുപ്പും ഊന്നിൻമൂട് ഗ്രാൻഡ്‌ഷോപ്പിംഗ് സെന്ററിൽ നടന്നു. യൂണിറ്റ് പ്രസിഡന്റ് ബി. പ്രേമാനന്ദ് അദ്ധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ അവാർഡ് വിതരണം , നിർദ്ധനരായ രോഗികൾക്കുള്ള ധനസഹായം , മുതിർന്ന അംഗങ്ങളെ ആദരിക്കൽ എന്നീ ചടങ്ങുകളും ഇതോടൊപ്പം നടത്തി. ചാത്തന്നൂർ എ.സി.പി എസ്. സുരേഷ്‌കുമാർ വിദ്യാഭ്യാസ അവാർഡ് വിതരണം നിർവഹിച്ചു. കബീർ, ബി. രാജീവ്. എൻ. രാജീവ് കരിക്കോട്, രാജൻ കുറുപ്പ്, നേതാജി ബി. രാജേന്ദ്രൻ, നവാസ് പുത്തൻവീട്, സുനിൽ കുമാർ, ടി. ജയൻ എന്നിവർ സംസാരിച്ചു. ബിനു ചാറ്റർജി സ്വാഗതവും തുളസീധരൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി ബി. പ്രേമാനന്ദ് (പ്രസിഡന്റ് ), ബിനു ചാറ്റർജി (ജനറൽ സെക്രട്ടറി ), തുളസീധരൻ (ആക്ടിംഗ് ജനറൽ സെക്രട്ടറി), ടി. ജയൻ (ട്രഷറർ), അലോഷ്യസ്, ദേവപാലൻ, കുട്ടപ്പൻ (വൈസ് പ്രസിഡന്റുമാർ), എസ്. സുഗന്തകുമാർ, ജി. കുമാർ (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.