ഓയൂർ: ആയൂർ എം. സി.റോഡിൽ വയകക്ലിന് സമീപം ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകട സ്ഥലത്ത് വനം വകുപ്പ് മന്ത്രി കെ. രാജു, ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവർ സന്ദർശിച്ചു. അപകടസ്ഥലം ഉടൻ വൃത്തിയാക്കി ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നല്കുകയും,സർക്കാരിന്റെഅടിയന്തിര സഹായം ആവശ്യമെങ്കിൽ നല്കാമെന്നും അറിയിച്ചു. തുടർന്ന് ഇരുവരും പരിക്കേറ്റവരെ ആശുപത്രികളിലെത്തി സന്ദർശിച്ചു.