photo
ആലപ്പാട് മുള്ളിക്കൽ ശാഖയിൽ ആരംഭിച്ച തയ്യൽ പരിശീലന കേന്ദ്രം.

കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം ആലപ്പാട് മുല്ലിക്കൽ 401-ാം നമ്പർ ശാഖയിൽ പ്രവർത്തനം ആരംഭിച്ച തയ്യൽ കേന്ദ്രത്തിന്റെ ഉദ്ഘാടനം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ നിർവഹിച്ചു. പൊതുസമ്മേളനം യൂണിയൻ സെക്രട്ടറി എ. സോമരാജൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ശിവരാജൻ, സെക്രട്ടറി എസ്. രമണൻ, പി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.