കൊല്ലം: ഫാത്തിമ മാതാ കോളേജ് സുവോളജി ഡിപ്പാർട്ട്മെന്റ് ലോക പരിസ്ഥിതിദിനം ആഘോഷിച്ചു. പ്രിൻസിപ്പൽ ഡോ. വിൻസന്റ് ബി. നെറ്റോ ഉദ്ഘാടനം നിർവഹിച്ചു. വകുപ്പ് മേധാവി ഡോ. ഷെർളി വില്യംസ് അദ്ധ്യക്ഷത വഹിച്ചു. എൻവയോൺമെന്റ് എൻജിനിയർ പി. സിമി 'വായു മലിനീകരണം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. പ്രൊഫ. നിഷ തോമസ്, ഡോ. വിജയശ്രീ എന്നിവർ സംസാരിച്ചു. ഇന്റർ ഡിപ്പാർട്ടുമെന്റൽ പ്രസംഗ മത്സരത്തിൽ എൻ.എഫ്. നിരോഷ ഒന്നാം സ്ഥാനവും ആർ. രജിത രണ്ടാം സ്ഥാനവും നേടി. സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ പോസ്റ്റർ പ്രസന്റേഷൻ മത്സരത്തിൽ കൊല്ലം വിമലഹൃദയ ഗേൾസ് സ്കൂളിലെ കെ.എസ്. ശ്രേയ ഒന്നാംസ്ഥാനവും ക്രിസ്തുരാജ് സ്കൂളിലെ എസ്. ഷാരൺ രണ്ടാംസ്ഥാനവും നേടി.