ശാസ്താംകോട്ട: കുന്നത്തൂർ തുരുത്തിക്കര ഭാഗത്ത് അനധികൃതമായി മണ്ണ് കടത്തിയ ടിപ്പർ ലോറിയും മണ്ണുമാന്തി യന്ത്രവും കുന്നത്തൂർ തഹസിൽദാർ കെ. ഓമനക്കുട്ടന്റെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥർ പിടികൂടി. പി.ഡബ്ല്യു.ഡി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള അനുമതി മറയാക്കി സ്വകാര്യവസ്തുവിൽ നിന്ന് മണ്ണ് കടത്തുന്നതിനിടെയാണ് ടിപ്പറും മണ്ണുമാന്തി യന്ത്രവും പിടികൂടിയത്. കുന്നത്തൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന അനധികൃത മണ്ണ് കടത്തൽ പിടി കൂടാൻ രൂപീകരിച്ച സ്‌പെഷ്യൽ സ്ക്വാഡ് അംഗങ്ങളും തഹസിൽദാരോടൊപ്പം ഉണ്ടായിരുന്നു.