കൊല്ലം: മങ്ങാട് ഗുരുദേവ കലാവേദിയുടെ ആഭിമുഖ്യത്തിൽ ഡോ. മാതാ ഗുരുപ്രിയ സ്വാമിനിയ്ക്ക് സ്വീകരണം നൽകി. ഗുരുദേവനും ഗൃഹസ്ഥ ശിഷ്യന്മാരും എന്ന ടി.ഡി. സദാശിവൻ രചിച്ച ഗ്രന്ഥത്തിന്റെ രണ്ടാംഭാഗത്തിന്റെ ചർച്ചയും സ്വാമിനി ഗുരുപ്രിയ നിർവഹിച്ചു. ഗുരുദേവ കലാവേദി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എം. സത്യപ്രകാശം അദ്ധ്യക്ഷത വഹിച്ചു. ഡോ. ജി. ജയദേവൻ മുഖ്യപ്രഭാഷണം നടത്തി. ബി. മോഹൻ സംസാരിച്ചു. മാതാഗുരുപ്രിയയെ വനിതാ പ്രവർത്തകരായ സുഭദ്ര, സന്ധ്യ എന്നിവർ പൊന്നാടയണിയിച്ചു. ഡോ. തേവന്നൂർ മണിരാജിനെയും പുരസ്കാരം നൽകി അനുമോദിച്ചു. ആറ്റൂർ ശരത്ചന്ദ്രൻ, നീരാവിൽ വിശ്വമോഹനൻ, തുളസീധരൻ പാലവിള, എസ്. പങ്കജാക്ഷൻ നായർ തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു. ഗുരുദേവ കലാവേദി സെക്രട്ടറി പി. ഉപേന്ദ്രൻ സ്വാഗതവും ജലജ പ്രകാശം നന്ദിയും പറഞ്ഞു.