ഓയൂർ: എം.സി റോഡിൽ ഉഗ്രശബ്ദത്തോടെ ഉണ്ടായ അപകടം ഏറെ നേരം പ്രദേശമാകെ പരിഭ്രാന്തിയിലാക്കി. തിനാളങ്ങളും കരുത്തിരുണ്ട പുകയും ആകാശം മുട്ടെ ഉയർന്നതോടെ ജനം പകച്ചുനിന്നു. പാചകവാതക ഗ്യാസ് ടാങ്കറാണ് അപകടത്തിൽ പ്പെട്ടതെന്ന അഭ്യൂഹം രക്ഷാപ്രവർത്തനത്തിനെത്തിയവരെ ആശങ്കയിലാഴ്ത്തി. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം തീകെടുത്തി ഇരുവാഹനങ്ങളും വശങ്ങളിലൊതുക്കി ഫയർഫോഴ്സ് റോഡ്കഴുകി വൃത്തിയാക്കി ഗതാഗതം പുനസ്ഥാപിച്ചു.