book
പുസ്തകപ്രകാശനം പി.കെ വിജയനാഥ് വിജയൻ പിളള എം.എൽ.എ യ്ക്ക് നൽകി നിർവ്വഹിക്കുന്നു

ചാത്തന്നൂർ: മുകളം സാഹിത്യ സൗഹൃദ ചർച്ച വേദിയുടെ ആഭിമുഖ്യത്തിൽ മയ്യനാട് ഹുസൈൻ രചിച്ച "പ്രഹേളിക " കവിതാ സമാഹാരത്തിന്റെ പ്രകാശനം ചാത്തന്നൂർ വിജയനാഥ്, എൻ. വിജയൻ പിള്ള എം.എൽ.എയ്ക്ക് നൽകി നിർവഹിച്ചു. അഡ്വ. എസ്.എൻ. ഷമിം അദ്ധ്യക്ഷത വഹിച്ചു. പുസ്തക വിതരണോദ്ഘാടനം സിനി ആർട്ടിസ്റ്റ് പി.ഐ. ഇബ്രാഹീം കുട്ടി നിർവഹിച്ചു. ആദ്യ പ്രതി റിട്ട. ജില്ലാ ജഡ്ജി എസ്. ജഗദീശ് സ്വീകരിച്ചു. അഡ്വ കെ. ബേബിസൺ, എൻ. ലക്ഷ്മണൻ, പി . പ്രഭാകരൻ തമ്പി , അഡ്വ. ടി.എ. സുരേഷ്, ഗിരി തുടങ്ങിയവർ സംസാരിച്ചു.