പുനലൂർ: എസ്.എൻ.ഡി.പി യോഗം 854-ാം നമ്പർ ഇടമൺ കിഴക്ക് ശാഖയിലെ ഗുരുദേവ പഠന ക്ലാസിലെ കുട്ടികൾക്കായി യോഗാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളുടെ മനോവികാസം ലക്ഷ്യമിട്ടാണ് യോഗ പരിശീലനം ആരംഭിച്ചിരിക്കുന്നത്. യോഗാചാര്യൻ സുദർശനന്റെ നേതൃത്വത്തിലാണ് പരിശീലനം നൽകിയത്. ശാഖാ പ്രസിഡന്റ് വി.കെ. വിജയൻ, വൈസ് പ്രസിഡന്റ് പി. സോമൻ, ശാഖാ സെക്രട്ടറി എസ്. അജീഷ്, വനിതാസംഘം ശാഖാ പ്രസിഡന്റ് ഓമന പുഷ്പാംഗദൻ, സുമാ ബാഹുലേയൻ, സത്യവതി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.